ഗവ.ടെക്നിക്കൽ സ്കൂളുകളിൽ ഇത്തവണ പരമാവധി സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കണം: വിദ്യാർത്ഥികൾ കുറഞ്ഞാൽ വിശദീകരണം നൽകണം

May 19, 2020 at 4:38 pm

Follow us on

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഈ വർഷം പരമാവധി സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കണമെന്ന് നിർദേശം. അതത് സ്കൂളുകളിലെ 80 ശതമാനം സീറ്റിലെങ്കിലും പ്രവേശനം ഉറപ്പിച്ചില്ലെങ്കിൽ സ്കൂൾ സൂപ്രണ്ട്, അധ്യാപകർ എന്നിവർ വിശദീകരണം നൽകണം. ഗവ. ടെക്നിക്കൽ സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കുറഞ്ഞു വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടെക്നിക്കൽ ഹൈസ്കൂളുകളിൽ വിദ്യാർഥികളുടെ  എണ്ണം കുറയുന്നതിന്  ആനുപാതികമായി അധ്യാപക-അനധ്യാപക തസ്തികകളുടെ എണ്ണം കുറച്ച് പുനർവിന്യാസം നടത്തണമെന്നുള്ള റിപ്പോർട്ടുണ്ട്.  ഈ സാഹചര്യത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകളിലെ  പഠനത്തിന്റെ മേന്മയും ഉപരിപഠനത്തിനുള്ള സാധ്യതകൾ, തൊഴിൽ നേടുന്നതിനുള്ള അനുകൂല സാഹചര്യം എന്നിവയും  രക്ഷിതാക്കളെയും വിദ്യാർഥികളെയും ബോധ്യപെടുത്തുന്നതിനുള്ള നടപടികൾ അധ്യാപകരും സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Follow us on

Related News