കൊച്ചി : ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന പുനഃപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്. ഫീസ് വർധന അപര്യാപ്തമാണെന്നു ചൂണ്ടികാട്ടി സ്വാശ്രയ മാനേജ്മെന്റുകളാണ് ഹൈകോടതിയെ സമീപിച്ചത്. അതെ സമയം, ഫീസ് പുനഃപരിശോധിക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികളുടെ ഭാഗമായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കൽ കോളേജുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
