കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഡിഗ്രി, പിജി കോഴ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിനായുള്ള പാഠ്യപദ്ധതി വേഗത്തിൽ തയ്യാറാക്കാൻ അതത് വിഭാഗങ്ങൾക്ക് സർവകലാശാല സിൻഡിക്കേറ്റ് നിർദേശം നൽകി. ഓൺലൈൻ ക്ലാസുകൾക്കായി കോളജുകളിൽ മൂന്ന് മാസത്തിനകം മൾട്ടിമീഡിയ ലാബുകൾ നിർമ്മിക്കണം. നിലവിലെ സാഹചര്യത്തിന് പുറമെ ഭാവിയിൽ ഓൺലൈൻ ക്ലാസുകളുടെ അനിവാര്യത കൂടി കണക്കിലെടുത്താണ് നടപടി. അടുത്ത അധ്യയന വർഷം മുതൽ മൾട്ടിമീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം നൽകേണ്ട എന്നാണ് തീരുമാനം. സർവകലാശാലയുടെ വിവിധ ഭാഗങ്ങൾക്ക് ആധുനിക സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാനും തീരുമാനമായി.
കാലിക്കറ്റ് സർവകലാശാല ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് വയ്ക്കുന്നു: മൾട്ടി മീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം ലഭിക്കില്ല
Published on : May 16 - 2020 | 3:56 am

Related News
Related News
എൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
JOIN OUR WHATSAPP GROUP...
കാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധി
JOIN OUR WHATSAPP GROUP...
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നു
JOIN OUR WHATSAPP GROUP...
ബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമം
JOIN OUR WHATSAPP GROUP...
0 Comments