കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഡിഗ്രി, പിജി കോഴ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിനായുള്ള പാഠ്യപദ്ധതി വേഗത്തിൽ തയ്യാറാക്കാൻ അതത് വിഭാഗങ്ങൾക്ക് സർവകലാശാല സിൻഡിക്കേറ്റ് നിർദേശം നൽകി. ഓൺലൈൻ ക്ലാസുകൾക്കായി കോളജുകളിൽ മൂന്ന് മാസത്തിനകം മൾട്ടിമീഡിയ ലാബുകൾ നിർമ്മിക്കണം. നിലവിലെ സാഹചര്യത്തിന് പുറമെ ഭാവിയിൽ ഓൺലൈൻ ക്ലാസുകളുടെ അനിവാര്യത കൂടി കണക്കിലെടുത്താണ് നടപടി. അടുത്ത അധ്യയന വർഷം മുതൽ മൾട്ടിമീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം നൽകേണ്ട എന്നാണ് തീരുമാനം. സർവകലാശാലയുടെ വിവിധ ഭാഗങ്ങൾക്ക് ആധുനിക സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാനും തീരുമാനമായി.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....