പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ലോക്‌ ഡൗണിനു ശേഷം വിദ്യാർത്ഥികൾക്ക് പ്രത്യേക ബസിന് ശുപാർശ

May 15, 2020 at 1:02 pm

Follow us on

തിരുവനന്തപുരം : ലോക്ഡൗണിന് ശേഷം
സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് പ്രത്യേക ബസിന് ശുപാർശ. ഗതാഗത മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബദ്ധമാണ്. ഇതുകൊണ്ട് തന്നെ ബസുകളിൽ അധികം യാത്രക്കാരെ കയറ്റാനും വിദ്യാർഥികൾക്ക് യാത്രാ ഇളവുകൾ നൽകാനും കഴിയില്ല. ലോക്‌ ഡൗൺ കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കും മറ്റുമായി യാത്ര ചെയേണ്ടതുണ്ട്. ഈ കാരണത്താലാണ് അതത് പിടിഎകളുടെ നേതൃത്വത്തിൽ പ്രത്യേക ബസ് ഏർപ്പെടുത്തണം എന്ന് നിർദേശിക്കുന്നത്.
വിദ്യാർഥികളുടെ യാത്രക്കായി പി.ടിഎയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് ഒരുക്കണം. ഇതിനായി പിടിഎകൾക്ക് ബസ് വാടകയ്ക്ക് എടുക്കാം. ഇതിനു പുറമെ ലോക്‌ ടൗണിനു ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന നിർദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ് മാത്രമാണുണ്ടാകുക ഗതാഗതവകുപ്പിന്റെ നിർദേശം ഇന്നുതന്നെ സർക്കാരിന് മുന്നിൽ വയ്ക്കും

Follow us on

Related News