തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെയ് 18 മുതൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തിയും ഓൺലൈൻ വഴിയും പ്രവേശനം നടത്താം. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ പൊതുപരീക്ഷ എഴുതുന്ന എസ്.സി, എസ്ടി, മലയോര മേഖലയിൽ താമസിക്കുന്നവർ, തീരദേശ മേഖലയിലെ വിദ്യാർഥികൾ എന്നിവർക്ക് വേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. പ്രാദേശിക പരിശീലന കേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. അധിക പഠന സാമഗ്രികൾ മാതൃകാ പരീക്ഷാ ചോദ്യപേപ്പർ, പരീക്ഷ സഹായികൾ തുടങ്ങിയവ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...







