പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

പത്താം ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക മെയ്‌ 20നകം പ്രസിദ്ധീകരിക്കണം

May 12, 2020 at 4:28 pm

Follow us on

തിരുവനന്തപുരം: പത്താം ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക മെയ്‌ 20നകം പ്രസിദ്ധീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒൻപതാം ക്ലാസിൽ വിദ്യാർത്ഥികൾ ഇതിനകം പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തേണ്ടതാണ്. പരീക്ഷ നടത്താൻ കഴിയാത്ത ഒന്നാം ഭാഷ പേപ്പർ 2, സാമൂഹ്യ ശാസ്ത്രം, കലാ കായിക പ്രവർത്തി പരിചയം എന്നിവയുടെ കാര്യത്തിൽ ഓരോ കുട്ടിയുടെയും അതത് വിഷയങ്ങളിലെ അർദ്ധവാർഷിക പരീക്ഷ സ്കോർ പ്രമോഷൻ നൽകുന്നതിനായി പരിഗണിക്കേണ്ടതാണ്.
ഏതെങ്കിലും കുട്ടികൾ അർദ്ധവാർഷിക പരീക്ഷ എഴുതാത്ത സാഹചര്യം ഉണ്ടെങ്കിൽ ആ കുട്ടിയുടെ പ്രസ്തുത വിഷയങ്ങളിലെ പാദവാർഷിക പരീക്ഷയുടെ സ്കോർ പരിഗണിക്കണം. പാദവാർഷിക പരീക്ഷയും എഴുതാത്ത കുട്ടികൾക്ക് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി സൂചന ഉത്തരവ് പ്രകാരം മൂല്യനിർണയം നടത്തി ആ സ്കോർ പരിഗണിക്കേണ്ടതാണ്. ഇത്തരത്തിൽ സമയബന്ധിതമായി മൂല്യനിർണയ പ്രക്രിയകൾ പൂർത്തീകരിച്ച് പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ നടപടി സ്വീകരിക്കണം. മൂല്യ നിർണയത്തിന്റെ അടിസ്ഥാനത്തിൽ അർഹരായ കുട്ടികൾക്ക് പത്താം ക്ലാസിലേക്ക് പ്രമോഷൻ നൽകണം. പ്രമോഷൻ ലിസ്റ്റ് മെയ്‌ 20നകം പ്രസിദ്ധീകരിക്കണം.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും തൊട്ട് മുകളിലുള്ള ക്ലാസിലേക്ക് നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് സ്ഥാനക്കയറ്റം നൽകേണ്ടതും ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

\"\"

Follow us on

Related News