പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മാറ്റിവച്ച പരീക്ഷകൾ മെയ്‌ 21മുതൽ: സ്കൂളുകളിൽ ശുചീകരണ ജോലികൾ ആരംഭിച്ചു

May 11, 2020 at 10:33 pm

Follow us on

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എല്‍സി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 21മുതൽ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ജോലികൾ തുടങ്ങി. സ്‌കൂൾ കെട്ടിടങ്ങൾ, ശുചിമുറികൾ, ഫർണിച്ചർ, സ്കൂൾപരിസരങ്ങൾ എന്നിവ വൃത്തിയാക്കി അണുനശീകരണം നടത്തുന്ന ജോലികളാണ് ഇന്നുമുതൽ ആരംഭിച്ചത്. പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ അതത് സ്കൂളുകൾ മുഴുവൻ ശുചീകരിച്ച് അണുവിമുക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് ജോലികൾ വേഗത്തിൽ തുടങ്ങിയത്.
വിദ്യാർഥികൾക്ക് കൈകൾ അണുവിമുക്ത മാക്കുന്നതിനായി കൈകഴുകൾ കേന്ദ്രവും വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്. പ്രഥമശുശ്രൂഷാ കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയും സ്കൂളുകളിൽ ഒരുക്കും. പല സ്‌കൂളിലെ ശുചിമുറികളും ഇതിനോടുചേർന്ന പ്രദേശങ്ങളും കാടുമൂടിയിട്ടുണ്ട്.
സ്‌കൂൾ വളപ്പിലെ അപകടകരമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തികളും അടുത്ത ദിവസങ്ങളിലായി ആരംഭിക്കണം.

\"\"

Follow us on

Related News