തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ മെയ് 26 മുതല്‍ പുനരാരംഭിക്കും. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ പൂർത്തിയാകും. കർശന
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ചുളള ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 27നും അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ 4ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 3ന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ 2, 4 തീയതികളിലുമാണ് നടക്കുക.
അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ 4, 5, 6, 8 തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ 3, 4, 5, 6 തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ 8ന് ആണ് ആരംഭിക്കുക. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

അഖിലേന്ത്യ പണിമുടക്ക് 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...