പ്രധാന വാർത്തകൾ
2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

കാലിക്കറ്റ്‌ ബികോം ഫൈനൽ പരീക്ഷാ മൂല്യനിർണ്ണയം: അധ്യാപകർക്ക് സൗകര്യമുള്ള ക്യാമ്പ് തിരഞ്ഞെടുക്കാം

May 10, 2020 at 7:19 am

Follow us on

കോഴിക്കോട്: ബികോം ഫൈനൽ പരീക്ഷാ മൂല്യനിർണയത്തിനായി അധ്യാപകർക്ക് സൗകര്യപ്രദമായ ഏതു ക്യാമ്പിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുക്കാമെന്ന് കാലിക്കറ്റ് സർവകലാശാല ഉത്തരവ്. അധ്യാപകർ ജോലി ചെയ്യുന്ന കോളജ് ക്ലസ്റ്ററിൽ ഉൾപ്പെട്ട ക്യാമ്പിലെത്തി ഉത്തരക്കടലാസുകൾ വാങ്ങാം എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. ഇതിനെതിരെ ചില അധ്യാപകസംഘടനകൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ ഉത്തരവ്. ലോക്‌ ഡൗൺ മൂലം മറ്റു ജില്ലകളിലെ അധ്യാപകർക്ക് സ്വന്തം കോളജുമായി ബന്ധപ്പെട്ട ക്യാമ്പിൽ എത്താൻ കഴിയില്ല എന്നായിരുന്നു പരാതി.
ലോക്‌ ഡൗൺ പിൻവലിക്കും മുൻപേ സർവ്വകലാശാല സെൻട്രലി മോണിറ്റേഡ് ക്യാമ്പ് തീരുമാനിച്ചതിന് എതിരെ ചില അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. പുതിയ തീരുമാനം അനുസരിച്ച് അധ്യാപകർക്ക് 12 മുതൽ 18 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എത്തി ഉത്തരകടലാസ് വാങ്ങാം. കാലിക്കറ്റ്‌ സർവകലാശാല അധികാര പരിധിയിലെ കോളജുകളിൽ നിന്നുള്ള ഉത്തര കടലാസുകൾ പരീക്ഷാ ഭവനിൽ എത്തിക്കാനുള്ള ചുമതല തപാൽ വകുപ്പിന് കൈമാറാൻ ധാരണയായിട്ടുണ്ട്. തീരുമാനം ഉടൻ ഉണ്ടാകും.

Follow us on

Related News