പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും പുതിയ അധ്യയന വർഷവും വീണ്ടും അനിശ്ചിതത്വത്തിൽ

May 1, 2020 at 6:35 pm

Follow us on

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി അടക്കമുള്ള വിവിധ പരീക്ഷകൾ വീണ്ടും പ്രതിസന്ധിയിലായി. മെയ് 3ന് ലോക് ഡൗൺ അവസാനിക്കുകയായിരുന്നെങ്കിൽ മെയ് 11 മുതൽ പരീക്ഷകൾ നടത്താനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ധാരണ. എന്നാൽ ലോക് ഡൗൺ മെയ് 17 വരെ നീളുന്ന സാഹചര്യത്തിൽ ഈ പരീക്ഷകളുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ 21ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ലോക് ഡൗൺ കഴിഞ്ഞാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കി പരീക്ഷാ ക്രമീകരണങ്ങൾ നടത്താനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തിൽ മെയ് 17ന് ലോക് ഡൗൺ കഴിഞ്ഞാൽ മറ്റു ക്രമീകരണങ്ങൾ പൂർത്തീകരിച്ച് പരീക്ഷ ആരംഭിക്കാൻ മെയ് അവസാനമോ ജൂൺ ആദ്യമോ ആകും. എസ്‌എസ്‌എൽസിക്ക്‌ മൂന്നും ഹയർസെക്കൻഡറിക്ക്‌ നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ഈ പരീക്ഷകൾ പൂർത്തിയാക്കി മൂല്യനിർണ്ണയവും കഴിഞ്ഞ് അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിന് കൂടുതൽ സമയം ആവശ്യമായി വരും.

Follow us on

Related News