പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

Apr 25, 2020 at 3:32 am

Follow us on

ന്യൂഡൽഹി: ലോക്ക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത് കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വീട്ടിലിരിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനായി എന്‍സി ഇആര്‍ടി ബദല്‍ അക്കാദമിക കലണ്ടര്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കി. പ്രൈമറി വിഭാഗത്തിനുള്ള കലണ്ടർ നേരത്തെ ഇറക്കിയിരുന്നു.ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ ബദല്‍ കലണ്ടര്‍ ലഭ്യമാക്കും. വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപപ്പെടുത്തിയ രസകരമായ സമൂഹ മാധ്യമ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും ബദല്‍ അക്കാദമിക കലണ്ടറില്‍ ലഭ്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിശാങ്ക് പറഞ്ഞു. മൊബൈല്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍, എസ് എം എസ്, വിവിധ സമൂഹ മാധ്യമ ഉപകരണങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നു ഒരുപക്ഷേ, എല്ലാവര്‍ക്കും ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമോ വാട്ട്സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള സമൂഹ മാധ്യമ ആപ്പുകളും സെര്‍ച്ച് എന്‍ജിനുകളും ഉപയോഗിക്കുന്നതിനുള്ള സൗകര്യമോ ഉണ്ടായെന്ന് വരില്ലെന്നും അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഫോണില്‍ എസ് എം എസ് അല്ലെങ്കില്‍ വോയ്‌സ് കോള്‍ സൗകര്യം വഴി കലണ്ടര്‍ ഉപയോഗിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളെ കലണ്ടര്‍ ഉപയോഗിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ ബദല്‍ കലണ്ടര്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

\"\"

പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓഡിയോ ബുക്കുകളുടെ ലിങ്ക്, റേഡിയോ പരിപാടികള്‍, വീഡിയോ പരിപാടി എന്നിവ ഉള്‍പ്പെടുന്ന കലണ്ടറാകും ലഭ്യമാക്കുക.
സിലബസില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ എടുത്തിട്ടുള്ള വിഷയത്തെയോ അധ്യായത്തെയോ പരാമര്‍ശിക്കുന്ന രസകരവും മത്സര സ്വഭാവമുള്ളതുമായ ആഴ്ച തോറുമുള്ള പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുന്നു.
കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രത്യേക ക്രമം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവര്‍ത്തനങ്ങളുടെ ക്രമം നിശ്ചയിക്കാം. വിദ്യാര്‍ഥിയുടെ താല്‍പ്പര്യ പ്രകാരവും പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.
ഓണ്‍ലൈന്‍ അധ്യാപന-പഠന ഉപകരണങ്ങള്‍ വഴി ബദല്‍ കലണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെയും വീട്ടിലിരുന്നു മികച്ച രീതിയില്‍ പഠനം നടത്തുന്നതിലൂടെയും കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും പ്രാപ്തരാകും.
അപ്പര്‍ പ്രൈമറി വിഭാഗത്തിനുള്ള ബദല്‍ കലണ്ടര്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

:


\"\"


Follow us on

Related News