പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

Apr 24, 2020 at 2:40 pm

Follow us on

മലപ്പുറം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്ക് ധരിച്ച് ചെവി വേദനിക്കുന്നെങ്കിൽ പരിഹാരമുണ്ട്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത \’മാസ്ക് അസിസ്ററന്റ് \’ നിങ്ങൾക്ക് ഉപകാരമാകും. മാസ്‌ക്കുകളുടെ വള്ളികൾ ചെവികൾക്ക് വേദന ഉണ്ടാക്കുന്നു എന്ന തിരിച്ചറിവാണ് ഈ ചെറിയ സംവിധാനത്തിന് പിന്നിൽ. നിലവിൽ ലഭ്യമായ അക്രിലിക് കൊണ്ട് ലളിതമായ രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വളരെ വേഗത്തിലും ലളിതമായും ധരിക്കാവുന്ന ഈ ഉപകരണം ഇരുപത് രൂപയിൽ താഴെ വിലയ്ക്ക് ജനങ്ങളിൽ എത്തിക്കാൻ ആണ് വിദ്യാർത്ഥികൾ ശ്രമിക്കുന്നത്. വളരെ ഭാരം കുറഞ്ഞതും കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റഹുമ്മത്തുൻസയുടെ നേതൃത്വത്തിൽ അവസാന വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ഹഫ്സൽ, മുഹമ്മദ് ഫഹീം, അബ്ദുല്ല ഫായിസ്, എം. സഹീം എന്നിവരാണ് ഇത് രൂപകൽപന ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഇത് വേഗം ജനങ്ങളിൽ എത്തിക്കാനാണ് ഇവരുടെ ആഗ്രഹം. അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവും അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ആശയക്ഷണപ്രകാരം ആശുപത്രികൾക്കുള്ള വെന്റിലേറ്റർ നിർമ്മിക്കുന്നതിനിടയിലാണ് ഈ ആശയം ഉദിച്ചത്.

\"\"

Follow us on

Related News