പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ലോക്ഡൗൺ കാലത്തെ കുട്ടികളുടെ സൃഷ്ടികളുമായി അക്ഷരവൃക്ഷം പുറത്തിറങ്ങി

Apr 22, 2020 at 12:47 pm

Follow us on

തിരുവനന്തപുരം: ലോക് ഡൗൺ പശ്ചാത്തലത്തിൽ കുട്ടികൾ വീടുകളിൽ ഇരുന്ന് രചിച്ച കൃതികളും മറ്റു സൃഷ്ടികളും ഉൾക്കൊള്ളിച്ചുള്ള \’അക്ഷര വൃക്ഷം\’ പുസ്തകങ്ങളുടെ ആദ്യലക്കം പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി. വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

\"\"

വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കഥ, കവിത, ലേഖനം എന്നിവ രചിച്ച് അയച്ചു തരുവാനുള്ള അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു. കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുട്ടികളുടെ രചനകൾ പൊതുസമൂഹം ആസ്വദിക്കേണ്ടതുകൊണ്ടാണ് എസ്.സി.ഇ.ആർ.ടി ഇവയിൽ ചിലത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. കഥ, കവിത, ലേഖനം എന്നിവയുടെ മൂന്നു സമാഹാരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മെയ് 5 വരെ ലഭിക്കുന്ന രചനകൾ കൂടി ഇത്തരത്തിൽ പരിശോധിച്ച് പുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിക്കുന്നതാണ്.

Follow us on

Related News