തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വായ്പകള്‍ക്ക് ഒരു വര്‍ഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എ.കെ.ആന്റണി. ലോക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടത്. രാജ്യത്തും വിദേശത്തുമുള്ള വിദ്യാർത്ഥികൾ സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്.
മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ പ്രഖ്യാപിച്ച കാലയളവിലെ പലിശ എഴുതിതള്ളണമെന്നും കത്തിൽ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് എംബസികള്‍ വഴി പലിശ രഹിതമായ വായ്പകള്‍ ലഭ്യമാക്കണമെന്ന ആവശ്യവും ഉണ്ട്.
15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം:കേരളത്തിലെ പ്രവാസികളുടെ മക്കൾക്കായി നോർക്ക നൽകുന്ന...







