തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ച ജെഇഇ മെയിൻ പരീക്ഷ ജൂണിൽ നടത്തിയേക്കുമെന്ന് സൂചന.
നാഷണൽ ടെസ്റ്റിങ് ഏജൻസി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പരീക്ഷയ്ക്കുള്ള തീയതികൾ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നിലവിലെ സാഹചര്യത്തിൽ പ്രാധാന്യം നൽകുന്നതെന്നു കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ വ്യക്തമാക്കി.
2020-21 അധ്യയന വർഷം ഒരുമാസമെങ്കിലും വൈകിയേ തുടങ്ങാനാകൂ. പാഠ്യ പ്രവർത്തനങ്ങൾക്കായി സ്കൂളുകളും കോളേജുകളും തുറന്നാലുടൻതന്നെ പരീക്ഷകൾ നടത്തേണ്ടതായിട്ടുണ്ട്. ഇതിനുശേഷം മാത്രമേ പുതിയ വിദ്യാർഥികൾക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനാകൂ എന്നും മന്ത്രി ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി.

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ...