തിരുവനന്തപുരം∙ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ ക്ലാസുകൾ തിരിച്ചു പിടിക്കാൻ സർവകലാശാലകൾക്ക് ഓൺലൈൻ ക്ലാസുമായി അസാപ്. സംസ്ഥാന സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സഹായത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും പോളിടെക്‌നിക്കുകളിലെയും ബിരുദ, ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഓൺലൈൻ ക്ലാസുകൾ.
എല്ലാദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 9.30 വരെയുള്ളയാണ് ക്ലാസുകൾ. ഒരു മണിക്കൂർ നീളുന്ന സെഷനുകളാക്കിയാണ് ഓരോ വിഷയത്തിലും ക്ലാസുകൾ നടക്കുന്നത്. അസാപിന്റെ യൂട്യൂബ് ചാനലിൽ ക്ലാസുകളുടെ വീഡിയോ ലഭ്യമാണ്. www.skillparkerala.in/online-classes/
www.asapkerala.gov.in

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...