വിദ്യാർത്ഥികൾക്കുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള പഠന സാമഗ്രികൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ, ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ, പ്രീ-പ്രൈമറി(3+, 4+) കുട്ടികൾക്കുള്ള പ്രവർത്തന കാർഡുകൾ, അധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ, ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നതിനുള്ള റഫറൻസ് പുസ്തകങ്ങൾ, ജീവിത നൈപുണി വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ, അനുബന്ധ വായനക്കുള്ള റഫറൻസ് പുസ്തകങ്ങൾ, ഡി.എൽ.എഡ് പാഠ്യപദ്ധതി, അധ്യാപക വിദ്യാർഥി കൾക്കുള്ള പിന്തുണാ സഹായികൾ, വിവിധ ഗവേഷണ റിപ്പോർട്ടുകൾ എന്നിവയാണ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാകുന്നത്. കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിഡ്19 വ്യാപനം ഇല്ലാതാക്കുന്നതിനായി നിയന്ത്രിക്കപ്പെട്ട ഗതാഗത സംവിധാനം പുന:സ്ഥാപിക്കപ്പെട്ടാൽ ഉടൻതന്നെ എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കുന്നതാണ്.

Share this post

scroll to top