editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭൂവിനിയോഗ ബോര്‍ഡ് ചിത്രരചനാ മത്സരം: രജിസ്‌ട്രേഷന്‍ നവംബര്‍ 30വരെസംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംകേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമാകുംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും: മന്ത്രി സി. രവീന്ദ്രനാഥ്

Published on : April 11 - 2020 | 11:40 am

മൂല്യനിർണയവും സ്കൂൾ പ്രവേശനവും നിശ്ചിത സമയത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം നടത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഈ പരീക്ഷകൾ എഴുതാൻ വിദ്യാർത്ഥികൾ തയ്യാറായി ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ചാനൽ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. മറ്റു ക്ലസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നഷ്ടമാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ശേഷിക്കുന്ന പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് സുസജ്ജമാണ്. എന്നാൽ ലോക്ഡൗൺ പിൻവലിക്കുന്നത് അനുസരിച്ചു മാത്രമേ പരീക്ഷകൾ നടത്താനാകൂ. നേരത്തെ നടന്നിരുന്ന അതെ മാതൃകയിൽ തന്നെയാണ് പരീക്ഷകൾ നടത്തുക.ശേഷിക്കുന്ന പരീക്ഷകൾ ഓൺലൈൻ വഴി നടത്തുന്ന കാര്യം ആലോചനയിൽ ഇല്ല. പരീക്ഷകൾ പൂർത്തീകരിച്ചാൽ മൂല്യനിർണ്ണയവും സ്കൂൾ പ്രവേശനവും നിശ്ചിത സമയത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

0 Comments

Related News