തിരുവനന്തപുരം: സംസ്ഥാന സർക്കാർ അംഗീകരിച്ച സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്ന സ്പെഷ്യൽ സ്കൂളുകളാണ് പാക്കേജിൽ നിന്ന് പുറത്തായത്. ഡിഡിആർഎസ് ഗ്രാന്റിന് അപേക്ഷിച്ചവരെ പ്രത്യേക പാക്കേജിൽ ഉൾപെടുത്തേണ്ടതില്ലെന്ന് പാക്കേജ് അംഗീകരിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽത്തന്നെ പരാമർശിച്ചിരുന്നു. പുറത്തായ സ്കൂളുകളിലെ ജീവനക്കാർക്കും പാക്കേജ് ആനുകൂല്യം ലഭിക്കില്ല. സംസ്ഥാനത്തെ മുഴുവൻ സ്പെഷ്യൽ സ്കൂളുകളെയും പാക്കേജിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
