പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

വീട്ടില്‍ വെറുതെയിരുന്ന് മടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭാരത് ഭവന്റെ ‘കരുതല്‍ വീട്’ മത്സരങ്ങളില്‍ പങ്കെടുക്കാം

Apr 2, 2020 at 4:25 am

Follow us on

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ‘കരുതല്‍ വീട്’ എന്ന നവമാധ്യമ ദൗത്യം സംഘടിപ്പിക്കുന്നു. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ക്ക് അവരുടെ സര്‍ഗസൃഷ്ടികളുണര്‍ത്താനുള്ള അവസരമാണ് ഒരുക്കുന്നത്. പത്ത് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. അറുപതോളം പുരസ്‌കാരങ്ങളാണ് നല്‍കുക.

മത്സര വിഭാഗങ്ങള്‍

1. റിയാലിറ്റി ടിനി ഫിലിം മേക്കിംങ്

ബ്രേക്ക് ദി ചെയിന്‍ കാലത്തെ വീട്ടിലെ സിറ്റ്‌വേഷനുകളെ ആസ്പദമാക്കി 2 മുതല്‍ 3 മിനുട്ട് വരെ ദൈര്‍ഘ്യം വരുന്ന റിയാലിറ്റി ടിനി ഫിലിം മേക്കിങ്.

2. മൈ ബുക്ക്

കൊറോണക്കാലത്തെ ഗൃഹവാസത്തില്‍ വായിച്ച പ്രിയ പുസ്തകത്തെക്കുറിച്ച്. രചയിതാവ്, പ്രമേയം, ആ പുസ്തകത്തില്‍ വായനയിലൂടെ കണ്ടെത്തിയ ജീവിത വീക്ഷണം, പുസ്തകവായന നടത്തിയവര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹപശ്ചാത്തലത്തില്‍ നിന്ന് പുസ്തക സഹിതം പറയുന്ന 3 മിനുട്ട് വീഡിയോ

3. തിയറ്റര്‍/മൈം/ സ്‌കിറ്റ്

കൊറോണക്കാലം കേന്ദ്ര പ്രമേയമാക്കി വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഹ്രസ്വനാടകം. മൈം, സ്‌കിറ്റ് എന്നീ അവതരണങ്ങള്‍ ഈ വിഭാഗത്തില്‍ ആകാം. മനോധര്‍മ്മാഭിനയവും സര്‍ഗാത്മക സ്വാതന്ത്ര്യവും വിനിയോഗിക്കാവുന്ന അവതരണം

4. ഒന്നു പാടാമോ

വീട്ടുകൂട്ടായ്മയിലെ മനോഹരഗാനം നിങ്ങളിലൊരാള്‍ എഴുതി, വീട്ടിലൊരാള്‍ ചിട്ടപ്പെടുത്തിയ ഗാനം. ഇഷ്ടാനുസരണമുള്ള പശ്ചാത്തല താള സംഗീതവും ആകാം. 3 മിനുട്ടാണ് അവതരണത്തിനുള്ള സമയം.

5. ഡബ്‌സ്മാഷ്/ടിക്ടോക്ക്/ മാജിക്ക്

ശ്രദ്ധേയ ചലച്ചിത്ര ദൃശ്യങ്ങള്‍ക്ക് യുക്താനുസരണമുള്ള സംഭാഷണങ്ങള്‍ ചേര്‍ന്ന സൃഷ്ടി. ചലച്ചിത്ര രംഗ സംഭാഷണങ്ങള്‍ വെച്ചുള്ള എന്റര്‍ടൈന്മെന്റ്. ബ്രേക്ക് ദി ചെയിന്‍ പ്രമേയമാക്കിയ മാജിക് എന്നിവയാണ് 3 മിനുട്ട് ദൈര്‍ഘ്യത്തിലുള്ള ഈ സെഗ്മെന്റിലെ വിഷയങ്ങള്‍

6. കവിത/കഥ ഹ്രസ്വ കഥകളും കവിതകളും

ബ്രേക്ക് ദി ചെയിന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ എഴുതിയവര്‍, വീട്ടിലുള്ളോര്‍ക്ക് വായിച്ചു നല്‍കും വിധമാണ് ചിത്രീകരിച്ച് അയക്കേണ്ടത്. ദൈര്‍ഘ്യം പരമാവധി 3 മിനുട്ട്.

7. രുചിക്കൂട്ട്

വീട്ടിലുള്ളവര്‍ ഒത്തുചേര്‍ന്ന് ഒരുക്കുന്ന വിഭവം. പാചകരീതി, ചേരുവ, ഒടുവില്‍ രുചിയേക്കുറിച്ചുള്ള കമന്റുകള്‍ സഹിതം പാചകത്തിലെ പുതുരുചി കണ്ടെത്തുന്നത് നന്നായിരിക്കും. പാചകഘട്ടങ്ങളും വിവരണവും ചേര്‍ത്ത മൊബൈല്‍ ക്ലിപ്പിന്റെ പരമാവധി ദൈര്‍ഘ്യം 3 മിനുട്ടാണ്

8. ചിത്രകല/ശില്പകല/ഹാന്‍ഡിക്രാഫ്റ്റ്‌സ്/ എംബ്രോയിഡറി/ കാര്‍ട്ടൂണ്‍

കൊറോണക്കാലം മുന്‍നിര്‍ത്തിയുള്ള ആവിഷ്‌കാരങ്ങള്‍. സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളിലൂടെയുള്ള ദൃശ്യങ്ങള്‍ 3 മിനുട്ട് ദൈര്‍ഘ്യത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കണം. ഹാന്‍ഡിക്രാഫ്റ്റ് വീട്ടിലെ പാഴ്വസ്തുക്കള്‍ കൊണ്ട് രൂപപ്പെടുത്തുന്നത് കൂടുതല്‍ അഭികാമ്യം.

9. നാട്ടറിവ്/ മുത്തശ്ശിക്കഥ

വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും പുതു തലമുറ കേട്ടറിയുന്ന കഥകള്‍. നാട്ടറിവ് എന്നിവ ഇതില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും വിധമാണ് ചിത്രീകരിച്ച് അയക്കേണ്ടത്. 10.പൂന്തോട്ടം/ പെറ്റ്‌സ്

ഒഴിവുകാല പൂന്തോട്ട നിര്‍മാണം, ചെടികളെ പരിചയപ്പെടുത്തല്‍, പരിചരണ ശൈലി. വീട്ടിലെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷി, മൃഗം ഇവയെക്കുറിച്ചും ഈ സെഗ്മെന്റില്‍ ആകാം. ദൃശ്യ ദൈര്‍ഘ്യം 3 മിനുട്ട്. പരമാവധി രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സൃഷ്ടകള്‍ ഏപ്രില്‍ 20 ന് മുന്‍പായി അയച്ച് നല്‍കണം. ഇ- മെയില്‍ : bharatbhavankerala@gmail.com, bharathbhavankerala@gmail.com വാട്‌സാപ്പ്: 9995484148, 9747127294, 9048474472

\"\"

Follow us on

Related News