പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

Mar 30, 2020 at 12:46 am

Follow us on

തിരുവനന്തപുരം: പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി \’പീക്‌സ്\’ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ആണ് സംപ്രേഷണം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പ്രൊഫഷണൽ പ്രവേശന പരീക്ഷക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് \’പീക്‌സ്\’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എന്നീ വിഷയങ്ങളിലായി വിദഗ്ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന ഒരു മണിക്കൂർ പരിശീലനമാണ് പീക്സിലൂടെ നൽകുക.
നിലവിലെ സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു തന്നെ വിദ്യാർത്ഥികൾക്ക് എൻട്രൻസിന് വേണ്ടി തയ്യാറാകാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ ഗുണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലിലും   (youtube.com/itsvicters)  ഈ പരിപാടി ലഭ്യമാണ്.

Follow us on

Related News