പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ലോക്ക്ഡൌൺ സമയം ഉല്‍പാദനക്ഷമമായി വിനിയോഗിക്കാന്‍ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും യു.ജി.സിയുടെ അഭ്യര്‍ത്ഥന

Mar 26, 2020 at 1:05 pm

Follow us on

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുമ്പോള്‍ ഓണ്‍ലൈന്‍
പഠനത്തിലേര്‍പ്പെട്ടുകൊണ്ട് സമയം ഉല്‍പ്പാദനക്ഷമമായി
വിനിയോഗിക്കാന്‍ വിദ്യാര്‍ത്ഥികളും
അദ്ധ്യാപകരും തയ്യാറാകണമെന്ന് യു.ജി.സിയുടെ അഭ്യര്‍ത്ഥന.
ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടുകൊണ്ട് ഈ സമയം ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കാമെന്ന് യു.ജി.സി കത്തിലൂടെ ചൂണ്ടിക്കാട്ടി. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല ഗവേഷകര്‍ക്കും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കാന്‍ എം.എച്ച്.ആര്‍.ഡി, യു.ജി.സി, അതിന്റെ അന്തര്‍ സര്‍വകലാശാല കേന്ദ്രങ്ങള്‍ (ഐ.യു.എസുകള്‍)-ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി നെറ്റ്‌വര്‍ക്ക് (ഐ.എന്‍. എഫ്.എല്‍.ഐ.ബി.എന്‍.ഇ.ടി) കണ്‍സോര്‍ഷ്യം ഓഫ് എഡ്യൂക്കേഷണല്‍ കമ്മ്യൂണിഷേന്‍ എന്നിവയുടെ നിരവധി ഐ.സി.ടി സംരംഭങ്ങള്‍ ലഭ്യമാണ്. ചില ഐ.സി.ടി സംരംഭങ്ങളെക്കുറിച്ചും അവയുടെ ലിങ്കുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

\"\"
  1. സ്വയം-ഓണ്‍ലൈന്‍ കോഴ്‌സുകള്‍: https://storage.googleapis.com/uniquecourses/online.html/
    മുമ്പ് സ്വയം വേദിയിലൂടെ ലഭ്യമായിരുന്ന മികച്ച പഠന വിഭവങ്ങള്‍ ഇപ്പോള്‍ ഏതൊരു പഠിതാവിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ സൗജന്യമായി കാണാനാകും.
    2020 ജനുവരി സെമസ്റ്ററിന് സ്വയത്തില്‍(swayam.gov.in) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍/പഠിതാക്കള്‍ക്ക് അവരുടെ പഠനം സാധാരണപോലെ നടത്താം.
  2. യു.ജി.സി./പി.ജി മോക്ക്‌സ്: http://ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/
    സ്വയം യു.ജി, പി.ജി (അനദ്ധ്യാപക), ആര്‍ക്കൈവ്ഡ് കോഴ്‌സുകളിലെ പഠന സാമഗ്രികള്‍.
  3. ഇ-പി.ജി പാഠശാല epgp.inflibnet.ac.in/സാമൂഹിക ശാസ്ത്രം ആര്‍ട്ട്‌സ്, ഫൈന്‍ ആര്‍ട്ട്‌സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിത് ശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്‌സുകള്‍ക്ക് ഉന്നത നിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകള്‍ ഇ-പി.ജി പാഠശാലയില്‍ ലഭ്യമാണ്.
  4. യു.ജി. വിഷയങ്ങളില്‍ ഇ-കണ്ടന്റ് കോഴ്‌സ്‌വെയര്‍: ഇ-ഉള്ളടക്ക കോഴ്‌സ്‌വെയര്‍ 87 അണ്ടര്‍ ഗ്രാജ്യൂവേറ്റ് കോഴ്‌സുകള്‍ക്ക് 24,110 ഇ-ഉള്ളടക്ക മോഡ്യൂള്‍ സി.ഇ.എസ് വെബ്‌സൈറ്റില്‍( http://cec.nic.in/) ലഭ്യമാണ്.
  5. സ്വയം പ്രഭ(: https://www.swayamprabha.gov.in/)ആര്‍ട്ട്‌സ്, സയന്‍സ്, കോമേഴ്‌സ്, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങള്‍, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, മെഡിസിന്‍, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്‌സ് ഉള്ളടക്കം 32 ഡി.ടി.എച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താല്‍പ്പര്യമുള്ള എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കുംലഭ്യമാക്കുന്നു. ഈ ചാനലുകളെല്ലാം സൗജന്യമാണ്. നിങ്ങളുടെ കേബിള്‍ ഓപ്പറേറ്റര്‍ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.
  6. സി.ഇ.സി-യു.ജി.സി യുട്യൂബ് ചാനല്‍: :(https://www.youtube.com/user/cecedusat) വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുന്നു.
  7. ദേശീയ ഡിജിറ്റല്‍ ലൈബ്രറി:-https://ndl.iitkgp.ac.in//വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റല്‍ കലവറ.
  8. ഷോദ്ഗംഗാ: :https://shodhganga.inflibnet.ac.in//ഗവേഷക വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പിഎച്ച്.ഡിക്ക് വേണ്ടി സമര്‍പ്പിച്ച 2,60,000 ഇലക്‌ട്രോണിക് തീസീസുകളുടെയും ഡെസര്‍ട്ടേഷനുകളുടെയും ഡിജിറ്റല്‍ കലവറ. പണ്ഡിതസമൂഹത്തിനാകെ ഇതിന്റെ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
  9. ഇ-ഷോദ് സിന്ധു https://ess.inflibnet.ac.in//വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം തടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേര്‍ണലുകള്‍, ഗ്രന്ഥസൂചിക, അവലംബകങ്ങള്‍, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങള്‍ എന്നിവ അംഗത്വ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകും.
  10. വിദ്വാന്‍: https://vidwan.inflibnet.ac.in//രാജ്യത്തെ നിപുണര്‍ മുതല്‍ സൂക്ഷ്മവിശകലരുടെയും, ദീര്‍ഘവീക്ഷണമുള്ള സഹകാരികള്‍, ഫണ്ടിംഗ് ഏജന്‍സികളുടെ നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, പണ്ഡിതന്മാര്‍ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാന്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ വിദ്വാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
    എന്തെങ്കിലും കൂടുതല്‍ വിവരങ്ങളോ വ്യക്തതയോ വേണമെങ്കില്‍ യു.ജി.സി, ഐ.എന്‍.എഫ്.എല്‍.ഐ.ബി.എന്‍.ഇ.ടി, സി.ഇ.സി എന്നിവയുമായി eresource.ugc@gmail.com,eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുക.

Follow us on

Related News