തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളം അടച്ചുപൂട്ടുന്നു. ഇന്ന് രാത്രി 12ന് ശേഷം അവശ്യ സർവീസുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടാവുക. മാർച്ച് 31വരെയാണ് നിയന്ത്രണം. സംസ്ഥാന അതിർത്തികൾ എല്ലാം അടച്ചിടും. എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി ഉണ്ടാകും. പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആവശ്യസാധന വിൽപന ശാലകൾ ബാങ്കുകൾ, എടിഎമ്മുകൾ എന്നിവ ഉണ്ടാകും. രാവിലെ 7 മണി മുതൽ രാത്രി 5 വരെ മാത്രമേ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കൂ. നിരീക്ഷണത്തിൽ ഉള്ളവർ ഇറങ്ങി നടന്നാൽ അറസ്റ്റ് ഉണ്ടാകും.
പൊതുഗതാഗതം പൂർണമായും നിർത്തിവക്കും. എന്നാൽ അത്യാവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾക്ക് ഓടം. റെസ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ബാങ്കുകൾ 11 മുതൽ 2 മണിവരെ മാത്രമേ പ്രവർത്തിക്കു. സംസ്ഥാനമാകെ ബാറുകളും അടയ്ക്കും. ബവ്റിജസ് ഔട്്ലെറ്റുകള്‍ നിയന്ത്രണത്തോടെ പ്രവര്‍ത്തിപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും.
