പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രോജക്ടിലേക്ക് സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു

Mar 23, 2020 at 10:35 am

Follow us on

തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാൻ സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു. കെ.എസ്.എഫ്.ഡി.സി പാനൽ സംവിധായകർക്ക് പുറമെ നിശ്ചിത യോഗ്യതയുള്ളവരെയും പരിഗണിക്കും.അംഗീകൃത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവർ, പ്രസ്‌ക്ലബ്/ സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഇലക്‌ട്രോണിക് മീഡിയ/ വീഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർ, അംഗീകൃത സർവകലാശാല അംഗീകരിച്ചതോ അവരുമായി അഫിലിയേറ്റു ചെയ്തിട്ടുള്ളതോ ആയ സ്ഥാപനങ്ങളിൽ നിന്നും ചലച്ചിത്ര കലയിലോ, മാസ് കമ്മ്യൂണിക്കേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർ, ടി.വി സ്ട്രിംങ്ങേഴ്‌സ്, ഒരു വർഷത്തിനു മുകളിൽ ചലച്ചിത്ര സംവിധാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഏപ്രിൽ ആറിനു മുൻപായി ksfdcltd@gmail.com ൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.ksfdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News