പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജനകീയ മത്സ്യകൃഷി പദ്ധതി: പ്രോജക്ട് കോ-ഓർഡിനേറ്റർ കരാർ നിയമനം

Mar 20, 2020 at 6:31 pm

Follow us on

തിരുവനന്തപുരം : ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയവും നൂതനവുമായ രീതികളെക്കുറിച്ച് കർഷകർക്ക് അറിവ് പകരാനും, മത്സ്യകൃഷി സ്ഥലങ്ങൾ സന്ദർശിച്ചു സാങ്കേതികമായ സഹായങ്ങൾ നൽകാനും പ്രോജക്ട് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. സംസ്ഥാനത്താകെ 50 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം യാത്രാചെലവുകൾ ഉൾപ്പെടെ 24,040 രൂപയാണ് വേതനം.
സംസ്ഥാന കാർഷിക/ഫിഷറീസ് സർവ്വകലാശാലകളിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള അക്വാകൾച്ചർ ബിരുദാനന്തര ബിരുദം/ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സർക്കാർ വകുപ്പിലോ സ്ഥാപനത്തിലോ അക്വാകൾച്ചർ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 50 വയസ്.അപേക്ഷകരിൽ അടിസ്ഥാന യോഗ്യത നേടിയവരെ മാത്രം ഇന്റർവ്യൂ നടത്തി തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സ്‌പെഷ്യൽ ഓഫീസർ, ജനകീയ മത്സ്യകൃഷി പദ്ധതി, ഫിഷറീസ് വകുപ്പ്, വികാസ് ഭവൻ പി.ഒ., വികാസ് ഭവൻ ബിൽഡിംഗ്, ഗ്രൗണ്ട്ഫ്‌ളോർ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയയ്ക്കണം

\"\"

Follow us on

Related News