മാർച്ച്‌ 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസത്തെ എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവെക്കാൻ യുജിസി നിർദേശം നൽകി. 31 വരെയുള്ള പരീക്ഷകളാണ് മാറ്റിയയത്. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിന്റെ തുടർച്ചയായാണ് യുജിസിയുടെ നിർദേശം. ഐഇഎൽടിഎസ് പരീക്ഷയും മാറ്റി വച്ചു. ഐ.എസ്. സി, ഐ.സി.എസ്.സി. പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതിയ തീയ്യതികൾ തീരുമാനിച്ചിട്ടില്ല.

Share this post

scroll to top