തിരവന്തപുരം ; പത്ത് ,പ്ലസ് വൺ ,പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റിവെച്ചതായി ചിലമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇവ അടിസ്ഥാനരഹിതമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് അത്തരത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച തിയ്യതികളിൽ നടക്കുമെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വികരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡിറക്ടർക്ക് വേണ്ടി ഹയർ സെക്കണ്ടറി എഡ്യൂക്കേഷണൽ ജോയിൻ ഡിറ്റക്ടർ എസ്.എസ്.വിവേകാന്ദൻ അറിയിച്ചു

0 Comments