തൃശ്ശൂർ: എസ്.എസ്.എൽ.സി പരീക്ഷക്കിടെ വിദ്യാർഥിയെ തെരുവുനായ കടിച്ചു.പരീക്ഷാഹാളിൽ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർഥിയുടെ കൈയിൽ കടിക്കുകയായിരുന്നു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാർഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് അധ്യാപകർ ക്ലാസ് മുറികളുടെ വാതിലുകൾ അടച്ചതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതികൾ ഉൾപ്പെടെ നൽകിയിരുന്നതാണ്.ഇക്കാര്യത്തിൽ കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്. കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ച് വീണ്ടും പരീക്ഷ എഴുതിക്കാൻ കഴിയുമോയെന്ന് അധ്യാപകർ പരിശോധിക്കുന്നുണ്ട്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







