തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില് 7 വരെയുള്ള ക്ലാസുകൾക്ക് ഇന്ന് മുതൽ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. ഈ ക്ളാസുകൾക്ക് ഇനി പരീക്ഷകളും ഉണ്ടാവില്ല.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും. അംഗന്വാടികള്ക്കും അവധി ബാധകം. എട്ട്, ഒന്പത് ക്ലാസുകളിലെ പരീക്ഷകള്ക്ക് മാറ്റമില്ല. പൊതുപരിപാടികള്ക്ക് സംസ്ഥാനമാകെ നിയന്ത്രണം ഏര്പെടുത്താനും തീരുമാനമായി.
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്പോർട്സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ 'സ്നേഹം' പദ്ധതിയുമായി...







