ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഫോട്ടോ ജേർണലിയം കോഴ്‌സ് നടത്തുന്നു. ഏപ്രിൽ മുതൽ നാല് മാസമാണ് സർട്ടിഫിക്കറ്റ് കോഴ്‌സ്. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുളള 18 മുതൽ 40 വയസ്സുവരെ പ്രായമുളള ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള പത്ത് പേരെയാണ് സൗജന്യ പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്.

ഗ്രാമപ്രദേശങ്ങളിൽ പ്രതിവർഷം 98,000 രൂപ വരെയും നഗരപ്രദേശങ്ങളിൽ പ്രതിവർഷം 1,20,000 രൂപ വരെയും വരുമാനമുളള കുടുംബങ്ങളിലെ അംഗങ്ങളാണ് അപേക്ഷിക്കേണ്ടത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം 25ന് വൈകുന്നേരം അഞ്ചിന് മുൻപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ആവശ്യമുളള വിദ്യാർഥികൾക്ക് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വരെ മതിയായ ജാമ്യ വ്യവസ്ഥയിൽ പ്രതിവർഷം ആറ് ശതമാനം പലിശ നിരക്കിൽ വായ്പയും കോർപ്പറേഷൻ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 0481-2564304, 9400309740.

Share this post

scroll to top