തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപകേന്ദ്രമായ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടർ ഫാക്കൽറ്റി, ഹോർട്ടികൾച്ചർ തെറാപ്പി ഫാക്കൽറ്റി, ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ, ഗ്ലാസ് പോട്ട് എമ്പോസിങ് ഇൻസ്ട്രക്ടർ, എംപ്ലോയ്‌മെന്റ് കോച്ചിംഗ് ഇൻസ്ട്രക്ടർ എന്നീ വിഭാഗങ്ങളിൽ പരിചയം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത, തൊഴിൽപരിചയം എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പത്തിന് രാവിലെ പത്തിന് എൽ.ബി.എസ് സെന്ററിന്റെ നന്ദാവനം, പാളയം, തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in, www.cdskerala.org വെബ്‌സൈറ്റുകളിൽ ലഭിക്കും.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...