പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

Feb 20, 2020 at 7:31 am

Follow us on

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാഷ്യൽ മാനേജ്‌മെന്റ്/ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആന്റ് വെബ് ടെക്‌നോളജി കോഴ്‌സിലേക്കുളള യോഗ്യത പ്രീഡിഗ്രി/പ്ലസ് ടുവാണ്. കാലവധി ആറ് മാസം. ഡിപ്ലോമ ഇൻ ഡി.റ്റി.പി/കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്/മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സിലേക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്. അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും, (മണി ഓർഡറായി 125 രൂപ) മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471- 2474720, 0471- 2467728. www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം 19നകം നൽക്കണം.

Follow us on

Related News