വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പോറ്റി ശ്രീരാമലു:സമരവീഥിയിലെ സൂര്യകിരണം

Published on : February 20 - 2020 | 6:40 am

പത്തനംതിട്ട: ആധുനിക ഇന്ത്യാചരിത്രത്തിൽ ജതി൯ ദാസ് കഴിഞ്ഞാൽ സത്യാഗ്രഹം അനുഷ്ഠിച്ച് മരണം വരിച്ചയൊരാൾ പോറ്റി ശ്രീരാമലുവാണ്.1901മാ൪ച്ച് 16 ന് മദ്രാസിൽ ജനിച്ച അദ്ദേഹം ഇരുപതാം വയസ്സുവരെ മദ്രാസിലായിരുന്നു പഠനം.മഹാത്മാഗാന്ധിയുടെ പാതകളിലുടെ നടന്ന അദ്ദേഹം ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനായി മരണം വരെ നിരാഹാരം അനുഷ്ഠിച്ചയൊരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. തികഞ്ഞ ദേശസ്നേഹിയായ പോറ്റി ശ്രീരാമലു ആന്ധ്രയുടെ തനത് സംസ്കാരം കാത്ത് സൂക്ഷിക്കുന്നതിനായി ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് മദ്രാസിൽ അദ്ദേഹം 1952 ഒക്ടോബർ 19 ന് ഉപവാസം ആരംഭിച്ചു.പക്ഷേ, പ്രസ്തുത ഉപവാസത്തോട് ഏതൊരു സ൪ക്കാരും സ്വീകരിക്കുന്ന നയമാണ് രാജാജി സ൪ക്കാരും അനുവ൪ത്തിച്ചത്.എങ്കിലും വളരെയധികം ജനശ്രദ്ധ ആക൪ഷിക്കാൻ പ്രസ്തുത ഉപവാസത്തിലൂടെ പോറ്റി ശ്രീരാമലുവിന് കഴിഞ്ഞു. ഉപ്പുസത്യാഗ്രഹത്തിനും,ക്വിറ്റിന്ത്യാ സമരത്തിലും അദ്ദേഹം പങ്കെടുത്തു.അധ:സ്ഥിതജന വിഭാഗത്തിന് ക്ഷേത്ര പ്രവേശനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനായും അദ്ദേഹം പോരാടി. 1953 ഡിസംബർ 15 ന് സമരവീഥിയിലെ ആ സൂര്യൻ അസ്തമിച്ചു.അദ്ദേഹത്തി൯െറ മരണത്തെ തുടർന്ന് ജനരോക്ഷം അണപ്പൊട്ടി.തുട൪ന്ന് ഡിസംബർ 19 ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റു പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി.1953 ഒക്ടോബർ ഒന്നിന് ആന്ധ്രാ സംസ്ഥാനം നിലവിൽ വന്നു. ദക്ഷിണേന്ത്യൻ ഭാഷകളുടെ വികസചരിത്രത്തിലെ വിസ്മരിക്കാനാകാത്തൊരു ഏടാണിത്.

0 Comments

Related NewsRelated News