പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി

Jan 9, 2020 at 3:52 pm

Follow us on

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി സമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി. അടുത്ത മഴക്കാലത്തിന് മുൻപ് 3,40,000 പേരുള്ള സന്നദ്ധ സേന പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്തെ നൂറ് പേർക്ക് ഒരാളെന്ന നിലയിലാണ് സേനയുടെ രൂപീകരണം.
സാമൂഹിക സന്നദ്ധ സേനയ്ക്ക് പൊതുഭരണ വകുപ്പിന് കീഴിലായി സംസ്ഥാനതല ഡയറക്ടറേറ്റും ഡയറക്ടറുമുണ്ടാകും.
ഡയറക്ടറേറ്റിൽ അഗ്നിരക്ഷാ സേന, പൊലീസ് വകുപ്പ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എൻ.സി.സി, എൻ.എസ്.എസ്, എന്നിവയുടെ സംസ്ഥാനഘടകങ്ങൾ, അവർ റെസ്‌പോൺസിബിലിറ്റി ചിൽഡ്രൻ, സംസ്ഥാനത്തെ കരസേന-നാവികസേന-വ്യോമസേന വിഭാഗങ്ങളുടെ തലവർ എന്നിവരുൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയുമുണ്ടാകും.

2018ലെയും 2019ലെയും പ്രളയകാലത്ത് ജില്ലാ കളക്ടറെന്ന നിലയിൽ അനുഭവ പരിചയവും എട്ടു വർഷം ഫീൽഡ് പരിചയവുമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും ഡയറക്ടർ. ജില്ലാതലത്തിൽ കലക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോർപ്പറേഷൻ മേയറും ഉൾപ്പെടുന്ന സ്റ്റീയറിംഗ് കമ്മറ്റിയാണ് ഉണ്ടാകുക.
സാമൂഹിക സന്നദ്ധ സേനാ സ്‌കീം എന്നായിരിക്കും ഈ പദ്ധതി അറിയപ്പെടുക. സേവനം പൂർണമായും സന്നദ്ധസേവനാടിസ്ഥാനത്തിലായിരിക്കും. ഒരുവിധ പ്രതികരണവും ഉണ്ടാകില്ല. രക്ഷാപ്രവർത്തനങ്ങൾക്കും സമാശ്വാസപ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾ ഡയറക്ടറേറ്റിന് വകയിരുത്തുന്ന ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും.
16നും 65 നും ഇടയിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. മുഴുവൻ സമയസേവനം നൽകേണ്ടുന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്നവരാകരുത്. സേനയ്ക്കു പരിശീലനം നൽകുന്നതിന് 700 മാസ്റ്റർ ട്രയിനർമാരെ കണ്ടെത്തും. ഇവർക്ക് ദുരന്ത സമയത്തു പാലിക്കേണ്ട പ്രാമാണിക നടപടിക്രമങ്ങൾക്കുള്ള പരിശീലനം അഗ്നി രക്ഷാസേനയുടെ സഹായത്തോടെ ദുരന്ത പരിപാലന അതോറിറ്റി നൽകും.
ഫെബ്രുവരിയിലാണ് പരിശീലനം. ജില്ലയിൽ 50 പരിശീലകരെന്ന രീതിയിൽ ഇവരുടെ സേവനം ലഭ്യമാക്കും. സേനയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിഗണിക്കുന്ന സാക്ഷ്യപത്രം നൽകും

സാമൂഹിക സന്നദ്ധ സേനാംഗങ്ങളാകാനാഗ്രഹിക്കുന്നവർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ വഴി ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാം. സേനാംഗമായി പ്രവർത്തിക്കുന്നതിനു തടസമാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. 14 ജില്ലകളിലും മാസ്റ്റർ ട്രയിനർമാരുടെ നേതൃത്വത്തിൽ സാമൂഹിക സേനാംഗങ്ങൾക്കുള്ള പരിശീലനം ഏപ്രിൽ ഒന്നു മുതൽ മെയ് 15 വരെ നടക്കും. (ഉത്തരവ്- സ.ഉ.(കൈ)നം.01/2020/പൊഭവ).

Follow us on

Related News

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത്...