തിരുവനന്തപുരം: ഫൈൻ ആർട്‌സ് കോളജുകളിലെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് [ബി.എഫ്.എ] പ്രവേശനത്തിനുളള പ്രവേശനപരീക്ഷാഫലവും, ഒന്നാംഘട്ട അലോട്ട്‌മെന്റും ww.admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളജുകളായ കോളജ് ഓഫ് ഫൈൻ ആർട്സ്,-തിരുവനന്തപുരം, രാജാ രവിവർമ്മ കോളജ് ഓഫ് ആർട്സ്- മാവേലിക്കര, കോളജ് ഓഫ് ഫൈൻ ആർട്സ്-തൃശ്ശൂർ ഇവയിൽ ഏതെങ്കിലും ഒന്നിൽ ഹാജരായി പ്രവേശനം നേടണം. ബി.എഫ്.എ കോഴ്സിനുള്ള നാലുവർഷത്തിൽ ആദ്യവർഷം പൊതുക്ലാസുകളും തുടർന്ന് ഏതെങ്കിലുമൊരു ശാഖയിലെ സ്പെഷ്യലൈസേഷനുമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...