തിരുവനന്തപുരം: ബി.എസ്.സി നഴ്‌സിംങ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുളള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളജ് ഓപ്ഷനുകൾ നവംബർ രണ്ടിന് ഉച്ചക്ക് 12 വരെ നൽകാം. പുതുതായി ചേർത്തിട്ടുളള കോളജുകളിലേക്കും ഓപ്ഷൻ നൽകാം. ട്രയൽ അലോട്ട്മെൻറിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ (ഉള്ളവയുടെ ക്രമം മാറ്റുക, വേണ്ടാത്തവ ഒഴിവാക്കുക, പുതുതായി ചേർക്കേണ്ടവ ചേർക്കുക തുടങ്ങിയ നടപടികൾ) സമയമനുവദിക്കും. അതിനുശേഷമാകും യഥാർത്ഥ അലോട്ട്മെൻറ് പ്രഖ്യാപിക്കുക.

