തിരുവനന്തപുരം: സംസ്ഥാനത്തെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.റ്റി.ഇ) അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
വിദ്യാർത്ഥികൾക്ക് www.lbscentre.kerala.gov.in ൽ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴിയോ 28 വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫോൺ: 0471-2560363,364