ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) കോമൺ എൻട്രൻസ് ടെസ്റ്റി (സി.ഇ.ടി.)ന് അപേക്ഷിക്കുന്നതിനുള്ള ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു. www.aiimsexams.org/ വഴി ഒക്ടോബർ 12 വരെ രജിസ്ട്രേഷൻ നടത്താം. എയിംസിന്റെ 2019 ജനുവരി, ജൂലായ്, 2020 ജനുവരി, ജൂലായ് സെഷനുകളിലേക്ക് ബേസിക് രജിസ്ട്രേഷൻ നടത്തി അത് അംഗീകരിക്കപ്പെട്ടുകിട്ടിയവർ വീണ്ടും ബേസിക് രജിസ്ട്രേഷൻ നടത്തേണ്ടതില്ല. അവർ ഫൈനൽ രജിസ്ട്രേഷൻ നടത്തിയാൽ മതി. ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 14-നും 17-നും ഇടയ്ക്ക് അറിയാം. സ്വീകരിക്കപ്പെട്ട ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 19-ന് പ്രസിദ്ധപ്പെടുത്തും. ബേസിക് രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷനുള്ള യൂണിക് കോഡ് ജനറേറ്റുചെയ്ത് ഫൈനൽ രജിസ്ട്രേഷൻ ഒക്ടോബർ 26-നകം പൂർത്തിയാക്കാം. പരീക്ഷ നവംബർ 20-ന് നടക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...