തിരുവനന്തപുരം: തൃശ്ശൂർ ഫൈൻ ആർട്സ് കോളജുകൾ, മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ
നാല് വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് കോളജുകളിലും
ആദ്യവർഷം കോമൺ കോഴ്സും തുടർന്ന് മൂന്നുവർഷം സ്പെഷ്യലൈസേഷനുമായിരിക്കും. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട് എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്. തൃശ്ശൂരിൽ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്.
പ്ലസ്ടു/തുല്യ പരീക്ഷ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2020 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എഴുത്ത്/പ്രായോഗിക പരീക്ഷകൾ ഉൾപ്പെടുന്ന മൂന്നരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒക്ടോബർ 22-നാണ് പരീക്ഷ. Admissions.dtekerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി നൽകാം. അപേക്ഷകൾ ഒക്ടോബർ 7 വരെ സ്വീകരിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...