തിരുവനന്തപുരം : കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള ഓട്ടോണമസ് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർവകലാശാലക്ക് കീഴിൽ രണ്ടും, മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ പത്തും, കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഏഴും, എന്നിങ്ങനെ ഒരു ഗവണ്മെന്റ് കോളേജിനും 18 എയ്ഡഡ് കോളേജിനുമാണ് ഓട്ടോണമസ് പദവിയുള്ളത്.
സ്വയംഭരധികാരമുള്ള സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകൾ അതാത് കോളേജുകളിൽ നേരിട്ടാണ് നൽകേണ്ടത്. ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയതികളിൽ കോളേജിന് അനുസരിച്ച് മാറ്റമുണ്ടാകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...