തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് പൂർത്തിയാക്കാൻ കഴിയാത്ത ഫെലോഷിപ്പുകൾക്ക് സമയം നീട്ടിൽകുമെന്ന് യുജിസി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ പ്രോജക്ടുകൾ തീർക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം നൽകണമെന്നാണ് സർവകലാശാലകൾക്ക് യു.ജി.സിയുടെ നിർദേശം. ഫെലോഷിപ്പുകൾ പൂർത്തീകരിക്കാൻ 6 മാസത്തേക്ക് കൂടിയാണ് സമയം അനുവദിക്കുക. കാലാവധി നീട്ടിയ ഫെലോഷിപ്പുകൾ താഴെ പറയുന്നവയാണ്. ഡോ. എസ്. കോത്താരി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്,
ഡോ. എസ്. രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്,
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഫോർ എസ്.സി./ എസ്.ടി,
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഫോർ വിമൻ,
ബി.എസ്.ആർ. ഫെലോഷിപ്പ്,
ബി.എസ്.ആർ, ഫാക്കൽറ്റി ഫെലോഷിപ്പ്,
എമറിറ്റസ് ഫെലോഷിപ്പ് എന്നിവയാണ്.
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം...





