പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം നേടാം

Jul 12, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം നൽകുന്നു. ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് 5 ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17 മുതൽ 21 വരെ നടക്കും. ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ വളർന്നു കൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പരിശീലനം. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വെബ്സൈറ്റ്: https://icfoss.in/event-details/191, ഫോൺ: 7558837880, 7736118464. ഓൺലൈൻ റെജിസ്‌ട്രേഷൻ: https://erpnext.icfoss.org/uav.

Follow us on

Related News