തിരുവനന്തപുരം:കേരളസർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) 2024-25 കോഴ്‌സിലേക്ക് എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ജുലൈ 14 നകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. ജുലൈ 17 നകം കോളജിൽ റിപ്പോർട്ട് ചെയ്തു അഡ്മിഷൻ നേടേണ്ടതാണ്. അലോട്ട്‌മെന്റ് വിവരങ്ങൾ http://lbscentre.kerala.gov.in മുഖേനയുള്ള ലോഗിനിൽ ലഭ്യമാണ്. അഡ്മിഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിൽ ബന്ധപ്പെടുക അലോട്ട്‌മെന്റ് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

ഫാർമസി, ആർക്കിടെക്ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്
തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാര്‍മസി കോഴ്സിന്റെ...