തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31വരെ നീട്ടി. സ്വാശ്രയ കോളേജുകളിലെ മാനേജ്‍മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നൽകും. വിശദവിവരങ്ങള്‍ വെബ്‍സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407017, 2407363.
ബി.ടെക്. പ്രവേശനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻ്റ് ടെക്നോളജിയിൽ 2024-2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ പ്രവേശനത്തിനാണ് ഹെൽപ്പ് ഡെസ്ക്. KEAM എക്സാം എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9567172591