പാലക്കാട്:കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ, ഭിന്നശേഷിക്കാരായ പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള കേരളത്തിലെ ഏക അംഗീകൃത അധ്യാപക പരിശീലനത്തിലേക്ക് 2024-25 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, പരിശീലന കേന്ദ്രത്തിൽ നിന്ന് നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്നതാണ്. പ്ലസ് ടു മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രേവേശനം. കേരളത്തിനകത്തും പുറത്തും ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികളുടെ അധ്യാപകരാകാൻ വേണ്ട ഈ കോഴ്സിന്‍റെ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത 50 ശതമാനം മാർക്കോട് കൂടിയ പ്ലസ്ടു വിജയമാണ്. SC/ST/ഭിന്നശേഷിക്കാർ മുതലായവർക്ക് നിയമാനുസൃതമായ മാർക്കിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയുടെ കൂടെ പ്ലസ് ടു യോഗ്യത സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഭിന്നശേഷിക്കാർ ആണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മുതലായവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്. മെയ് 15മുതൽ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതാണ്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെക്കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
വിലാസം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈൻഡ് അധ്യാപക പരിശീലന കേന്ദ്രം, കരിമ്പുഴ പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്- 679 513, ഫോൺ: 0466-2366165, 9400630588, 9947727131.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...