കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും. യൂണിവേഴ്സിറ്റിയുടെ കായംകുളം പഠന കേന്ദ്രത്തി (എംഎസ്എം കോളേജ്, കായംകുളം) ലാണ് ജൂൺ, ജൂലൈ സെഷൻ യുജി ഇൻഡക്ഷനും പഠന സാമഗ്രികളുടെ വിതരണവും നടക്കുക.
ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പഠിതാക്കൾക്കും എസ് എം എസ് / മെയിൽ വഴി നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിൽ യുജി ഇൻഡക്ഷനും പഠന സാമഗ്രികളുടെ വിതരണവും നവംബർ 18,19 തീയതികളിൽ നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് എസ് എം എസ് / മെയിൽ വഴി പഠിതാക്കൾക്ക് ലഭിക്കും. പഠിതാക്കൾ ശനിയാഴ്ച രാവിലെ 9.30 ന് കോളേജ് കോൺഫറൻസ് ഹാളിൽ അഡ്മിറ്റ് കാർഡ്,ആധാർ കാർഡ് എന്നിവയുമായി ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി കായംകുളം പഠന കേന്ദ്രം കോഡിനേറ്ററിനെ ബന്ധപ്പെടാവുന്നതാണ്.
കോഡിനേറ്റർ
9447965566
98474 53734
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...