പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി, മൂല്യനിര്‍ണയ ക്യാമ്പ്

Oct 25, 2023 at 4:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 വര്‍ഷത്തില്‍ എം.ബി.എ. സീറ്റൊഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. സര്‍വകലാശാലാ പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28-ന് രാവിലെ 10.30-ന് കരിമ്പനപ്പാലത്തുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 6282478437, 9495319339, 9846393853. കുറ്റിപ്പുറം കേന്ദ്രത്തില്‍ 28-ന് രാവിലെ 11 മണിക്ക് മുമ്പാണ് എത്തേണ്ടത്. ഫോണ്‍: 8943129076, 8281730002, 9562065960. പാലക്കാട് മരുത റോഡിലുള്ള കേന്ദ്രത്തില്‍ 27-ന് വൈകീട്ട് നാലിന് മുമ്പാണ് പ്രവേശനത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 0491 257 1863. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി
എല്ലാ അവസരങ്ങളും നഷ്ടമായ 2012, 2013 പ്രവേശനം ബി.ആര്‍ക്. വിദ്യാര്‍ഥികള്‍ക്ക് ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഫീസടച്ച ചലാന്‍ സഹിതം അപേക്ഷകള്‍ 25 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) 2018 പ്രവേശനം മുതല്‍ ഫുള്‍ ടൈം & പാര്‍ട്ട് ടൈം) റഗുലര്‍, സപ്ലിമെന്ററി ജൂലായ് 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നവംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഈ കാലയളവില്‍ എം.ബി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ബന്ധപ്പെട്ട അധ്യാപകര്‍ നിര്‍ബന്ധമായി ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വിവരങ്ങള്‍ അതത് ക്യാമ്പ് ചെയര്‍മാന്മാരില്‍ നിന്നും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും.

വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ പരീക്ഷാ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ ലിങ്ക് 27 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ നവംബര്‍ ആറ് വരെയും 180 രൂപ പിഴയോടെ എട്ട് വരെയും രജിസ്റ്റര്‍ ചെയ്യാം.

Follow us on

Related News