തിരുവനന്തപുരം:കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ബിഎ ഉറുദു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ തുടർവിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതും ബി എഡ് ഉർദു കോഴ്സ് പൂർത്തിയാക്കിയവർക്ക് അധ്യാപക മേഖലയിലെ തൊഴിൽ സാധ്യതയും ചൂണ്ടിക്കാട്ടി സർക്കാർ ടീച്ചർ ട്രെയിനിങ് കോളേജുകളിൽ ബി എഡ് ഉർദു ഓപ്ഷൻ അനുവദിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തിയും അധിക തസ്തിക സൃഷ്ടിക്കാതെയുമാണ് കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യുക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിക്കുന്നതിന് അനുമതി നൽകിയത് – മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...