കോട്ടയം:മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 11 മുതൽ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഒക്ടോബർ 21 മുതൽ 25 വരെ പിഴയോടു കൂടിയും ഒക്ടോബർ 26ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്.സി പട്രോകെമിക്കൽസ്(സി.ബി.സി.എസ്- 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി), മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് – മെയ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മുതൽ 2021 അഡ്മിഷൻ വരെയുള്ളവർക്ക് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2014 മുതൽ 2017 അഡ്മിഷൻ വരെയുള്ളവർക്ക് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ നേരിട്ട് സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എ ഹിന്ദി(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ അറബിക്(20142015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2015 മുതൽ 2018 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓൺലൈനായും 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി ഓക്ടോബർ 21